
ഹ്രസ്വകാല വിസിറ്റ് വിസയ്ക്കു പുറമേ ബിസിനസ്, ട്രാന്‍സിറ്റ്, സ്ററുഡന്‍റ്, വര്‍ക് വിസകളാണ് ജപ്പാന്‍ ഇന്ത്യക്കാര്‍ക്ക് നല്‍കുന്നത്. ഇതില്‍ വിസിറ്റ് വിസയാണ് വിനോദസഞ്ചാരികള്‍ക്ക് ഫലപ്രദമാകുക. ജപ്പാനിലെ ചെറിവസന്തം ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ കാഴ്ചകളില്‍ ഒന്നാണ്. ഇതിന്റെ സീസണിലേക്കാണ് 500 രൂപയുടെ വിസ അനുവദിക്കുന്നത്.
വിസയ്ക്കായി വേണ്ട രേഖകള്‍
പാസ്പോര്‍ട്ട്~ കുറഞ്ഞത് രണ്ട് ബ്ളാങ്ക് പേജുകളും ആറുമാസത്തെ കാലാവധിയും ഉണ്ടായിരിക്കണം.
വിസ അപേക്ഷ~ പൂര്‍ണമായി പൂരിപ്പിച്ച് ഒപ്പിട്ട് നല്‍കുക
ഫോട്ടോ~വെളുത്ത പശ്ചാത്തലത്തില്‍ എടുത്ത ഫോട്ടോ
ഫ്ലൈറ്റ് യാത്രാ വിവരങ്ങള്‍~ യാത്ര പുറപ്പെടുന്ന ദിവസവും തിരിച്ചു വരുന്ന ദിവസവും രേഖപ്പെടുത്തിയിരിക്കണം.
ഹോട്ടല്‍ ബുക്കിങ് അല്ലെങ്കില്‍ ക്ഷണക്കത്ത്
ബാങ്ക് സ്റേററ്റ്മെന്‍റ്~ ആറ് മാസത്തെ
ഇന്‍കംടാക്സ് റിട്ടേണ്‍സ്~ രണ്ട് വര്‍ഷത്തെ
കവര്‍ ലെറ്റര്‍ ~യാത്രയുടെ ഉദ്ദേശവും യാത്ര ചെയ്യാനെടുക്കുന്ന സമയവും വ്യക്തമാക്കിയിരിക്കണം.
നിങ്ങള്‍ സമര്‍പ്പിക്കുന്ന രേഖകളില്‍ വ്യക്തത ഉറപ്പാക്കേണ്ടതാണ്.
നേരിട്ടുള്ള ഓണ്‍ലൈന്‍ വിസ അപേക്ഷകള്‍ ജപ്പാന്‍ അനുവദിക്കാറില്ല. ട്രാവല്‍ ഏജന്‍സിയോ ഇന്ത്യയിലെ ജപ്പാന്‍ വിഎഫ്എസോ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷ നല്‍കി കഴിഞ്ഞാല്‍ നാല് മുതല്‍ 7 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ജപ്പാന്‍ വിസ ലഭ്യമാകും. ചെറിവസന്തകാലമായ മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലും ഒക്റ്റോബര്‍ ~നവംബര്‍ മാസത്തിലുമാണ് ജപ്പാനിലേക്ക് ഏറ്റവും അധികം സഞ്ചാരികള്‍ എത്തുന്നത്. ആ സമയത്ത് മാത്രമാണ് വിസ ലഭ്യമാകാന്‍ കാല താമസമുണ്ടാകുക. യാത്രയ്ക്കായി തീരുമാനിച്ചിരുന്ന തിയതിയേക്കാള്‍ 4 ആഴ്ച മുന്‍പെങ്കിലും വിസയ്ക്കായി അപേക്ഷ നല്‍കുക.
ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജപ്പാന്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ നല്‍കുന്നുണ്ട്. നിരന്തം യാത്ര ചെയ്യുന്നവര്‍, ജപ്പാനുമായി വ്യാപാരമേഖലയിലോ അല്ലെങ്കില്‍ കുടുംബപരമായോ പ്രത്യേക ബന്ധമുള്ളവര്‍, സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളവര്‍ എന്നിവര്‍ക്കാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി ലഭിക്കാറുള്ളത്. അഞ്ച് വര്‍ഷം വരെ ജപ്പാനില്‍ പ്രവേശിക്കുന്നതിനാണ് അനുമതി ലഭിക്കുക.

Comments: